കാഞ്ഞിരപ്പള്ളിയില്‍ ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത പോലീസ് നടത്തിയ മോക് ഡ്രില്ലിന്റെ ഭാഗം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത പോലീസ് നടത്തിയ മോക് ഡ്രില്ലിന്റെ ഭാഗം. കാഞ്ഞിരപ്പള്ളിയില്‍ നിന്നും കുട്ടിയെ തട്ടികൊണ്ടുപോയെന്ന വാര്‍ത്ത രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന ഒന്നാം ക്ലാസ്സുകാരനായ കുട്ടിയെ കാണാതായെന്നായിരുന്നു പ്രചരണം. ഇന്ന് സ്‌കൂളില്‍ ക്ലാസ്സ് ഇല്ലെന്നതും പരാതിയില്ലെന്നതും ഒന്നും കണക്കിലെടുക്കാതെ ഒരു യുക്തിയുമില്ലാതെ യാതൊരു ആധികാരികതയും ലഭിക്കാതെയാണ് ചില ഫേസ് ബുക്ക് പേജുകള്‍ ഇത് വ്യാപകമായി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. എന്നാല്‍ കാഞ്ഞിരപ്പള്ളിയില്‍ നടന്നത് പോലീസ് നടത്തിയ മോക്ഡ്രില്‍ ആണെന്ന് പിന്നീട് വ്യക്തമായി