ഒളിവിൽ കഴിഞ്ഞിരുന്നയാൾ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍
ഒളിവിൽ കഴിഞ്ഞിരുന്നയാൾ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍.
മേലുകാവ് : യുവാവിനെ വീടുകയറി ആക്രമിച്ച കേസില്‍ ഒളിവിൽ കഴിഞ്ഞിരുന്നയാള്‍ വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി. കൂട്ടിക്കൽ, നരകംപുഴ ഭാഗത്ത് കണ്ണാട്ട് വീട്ടിൽ വർഗീസ് കെ.എസ് (54) എന്നയാളെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2014 ഫെബ്രുവരി മാസം രണ്ടാം തീയതി മേലുകാവ് കുരിശിങ്കൽ സ്വദേശിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇയാളെ ചീത്ത വിളിക്കുകയും, കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ഇരുമ്പ് വടി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. തുടർന്ന് മേലുകാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും , ഇയാള്‍ ഒളിവില്‍ പോവുകയുമായിരുന്നു. ഇത്തരത്തിൽ വിവിധ കേസുകളില്‍പ്പെട്ട് ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ ഏറണാകുളത്ത് നിന്നും പോലീസ് പിടികൂടുകയായിരുന്നു. മേലുകാവ് എസ്.ഐ സനൽകുമാർ,സി.പി.ഓ മാരായ നിധീഷ്, റുബാസ് കബീർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.