എരുമേലി തുമരംപാറ കൊപ്പം മേഖലയിൽ വീണ്ടും പുലി എത്തിയതായി അഭ്യൂഹം.
എരുമേലി തുമരംപാറ കൊപ്പം മേഖലയിൽ വീണ്ടും പുലി എത്തിയതായി അഭ്യൂഹം.
എരുമേലി : എരുമേലി തുമരംപാറ കൊപ്പം മേഖലയിൽ വീണ്ടും പുലി എത്തിയതായി അഭ്യൂഹം.പുലർച്ചെ നടക്കാൻ പോയവരാണ് റോഡ് അരികിലൂടെ ഓടി മറയുന്ന പുലിയെ കണ്ടതായി പറയുന്നത്. സമീപ മുളള പുരയിടത്തിലൂടെ ഓടി അടു। ത്തുള്ള വീട്ടിലെ കയ്യാലയോടു ചേർന്നുളള ടെറസിൽ ചാടി കയറിയതിന്റെ പാടുകളും ഉണ്ട്.
പുലിയുടെ എന്നു കരുതുന്ന കാൽ പാടുകൾ പല സ്ഥലത്തായി പതിഞ്ഞിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി. എന്നാൽ പുലി ആകാ നുള്ള സാധ്യതയില്ലെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.
പൂച്ചപ്പുലിയാണ് എന്നാണ് വനം വകുപ്പിൻ്റെ നിഗമനം. എന്നാൽ ജനങ്ങളുടെ ആശങ്ക ഒഴിവാക്കുന്നതിനു കൂട് സ്ഥാപിക്കണമെന്നും നാട്ടു കാർ ആവശ്യപ്പെട്ടു.