ജോലി കഴിഞ്ഞു മടങ്ങിയ യുവാക്കളെ മർദ്ദിച്ചു. വേലനിലത്ത് മദ്യപാനികളുടെ വിളയാട്ടം പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നു
ജോലി കഴിഞ്ഞു മടങ്ങിയ യുവാക്കളെ മർദ്ദിച്ചു. വേലനിലത്ത് മദ്യപാനികളുടെ വിളയാട്ടം പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നു. സീ വ്യൂ റോഡിൽ പകൽ സമയങ്ങളിൽ പോലും മദ്യപ സംഘങ്ങൾ
മുണ്ടക്കയം: വേലനിലം സിവ്യൂ കവലയിൽ ജോലി കഴിഞ്ഞു മടങ്ങിയ യുവാക്കൾക്ക് മദ്യപാനിയുടെ മാർദ്ദനമേറ്റതായി പരാതി. ശനിയാഴ്ച വൈകിട്ട് പത്തുമണിയോടുകൂടിയായിരുന്നു സംഭവം. മുണ്ടക്കയം ഭാഗത്തുനിന്നും കാറിൽ എത്തിയ മദ്യപാനികളുടെ സംഘം തങ്ങളുടെ കാറിനെ മറികടന്നു സിവ്യൂ റോഡിലേക്ക് കയറിയ ബൈക്കിനെ റോഡിൽ വിലങ്ങി ബൈക്ക് യാത്രികരായ യുവാക്കളെ മദ്യലഹരിയിൽ ക്രൂരമായി മർദ്ദിക്കുകയും ആയിരുന്നു. കല്ലുകൊണ്ടുള്ള ഇടിയേറ്റ് തലയ്ക്കു മുറിവ് പറ്റി യുവാക്കളിൽ ഒരാൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് സംഭവത്തെ തുടർന്ന് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
വേലനിലം സീ വ്യൂ റോഡ് കേന്ദ്രമായി മദ്യപ സംഘങ്ങൾ തമ്പടിക്കുന്നത് ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണി ആവുകയാണ്. ഇതുമൂലം സ്ത്രീകളും കുട്ടികളും അടങ്ങിയവരുടെ കാൽനടയാത്ര പോലും ഭീഷണിയിലാണ്. പുറമേ നിന്നുള്ള സംഘങ്ങളും ഇവിടെ മദ്യപിക്കാൻ എത്താറുണ്ട് ( നിയമപരമായി കേസ് രേഖപ്പെടുത്താത്തതിനാൽ പേര് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല )