മർക്കസ് ഹോം കെയർ സംഗമവും, റമളാൻ കിറ്റ് വിതരണവും നടത്തി
മുണ്ടക്കയം : കോഴിക്കോട് മർക്കസ് RCFI നേതൃത്വത്തിൽ ഇർഷാദിയ അക്കാദമിയ്യിൽ ഹോം കെയർ സംഗമവും, റമദാൻ കിറ്റ് വിതരണവും നടന്നു.
ഇർഷാദിയ അക്കാദമി പ്രസിഡണ്ട് അഷ്റഫ് മുസ്‌ലിയാരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് K E A അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ലിയാഖത്ത് സഖാഫി ഉൽബോധന പ്രഭാഷണം നടത്തി. ബാരി നൂറാനി പദ്ധതി അവതരണം നേതൃത്വം നൽകി. 30 ദിവസം നീണ്ടു നിൽക്കുന്ന റമദാൻ കർമ്മ പരിപാടികൾ ഇതോടെ തുടക്കം കുറിച്ചു. മുഹമ്മദ് നൗഫൽ പെരുമണ്ണ, ഉമ്മർ സഖാഫി എടക്കുളം, ആദിൽ, റമീസ്, തുടങ്ങിയവർ സംസാരിച്ചു.
ഇർഷാദിയാ അക്കാദമിയുടെ നേതൃത്വത്തിൽ ഇടുക്കി പത്തനംതിട്ട കോട്ടയം ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അനാഥ കുട്ടികൾക്കുള്ള കിറ്റ് വിതരണംനടന്നു. ഇർഷാദിയ ജനറൽ സെക്രട്ടറി ലിയാഖത്ത് സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കെ എസ് രാജു ഉദ്ഘാടനം ചെയ്തു. എ ബി സി സാജിദ് . ഷംനാദ് സ്, സഫുവാൻ, മുഹമ്മദ് ഷാഫി, മുഹമ്മദ് റഫീഖ് ഹാഫിസ്, സ്വാദിഖ് ആലുവ, സലാഹുദ്ദീൻ കരുനാഗപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി