വെളിച്ചിയാനി – സെന്റ് ആന്റണീസ് നഗർ റോഡ് ഉദ്ഘാടനം ചെയ്തു
വെളിച്ചിയാനി – സെന്റ് ആന്റണീസ് നഗർ റോഡ് ഉദ്ഘാടനം ചെയ്തു
പാറത്തോട് : പാറത്തോട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വെളിച്ചയാനി
പള്ളി ജംഗ്ഷൻ -പാലപ്ര റോഡിൽ നിന്നും ആരംഭിച്ച് വെളിച്ചയാനി സെന്റ് ആന്റണീസ് നഗറിലേക്കുള്ള റോഡ് എംഎൽഎ ഫണ്ടിൽനിന്നും 5 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റിംഗ് നടത്തി ഗതാഗത യോഗ്യമാക്കിയതിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.സാജൻ കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന ഇടവക വികാരി ഫാ. ഇമ്മാനുവൽ മടുക്കക്കുഴി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സോഫി ജോസഫ്, ഡയസ് മാത്യു കോക്കാട്ട്, കെ.പി സുശീലൻ ,ശശികുമാർ കുറുമാക്കൽ, പാറത്തോട് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ബിജോ കുറ്റുവേലിൽ, പ്രദേശവാസികളായ അരുൺ ആലയ്ക്കാപള്ളി,തോമസ് ചെമ്മരപ്പള്ളി,ജോഷി അടയ്ക്കനാട്ട്, തെയ്യാമ്മ വെട്ടത്ത്, മാണി പാറയിൽ തുടങ്ങിയവർ പ്രസംഗിച്ചു.