മുണ്ടക്കയത്ത് ആരംഭിച്ച സ്പെഷ്യൽ തഹസിൽദാർ ഓഫീസ് റവന്യു മന്ത്രി . കെ. രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു
മുണ്ടക്കയം:സ്വന്തം ഭൂമിക്ക് പട്ടയം ഇല്ലാത്ത പതിനായിരത്തോളം ചെറുകിട-നാമമാത്ര കർഷകർക്ക് പട്ടയം നൽകുന്നതിന് മുണ്ടക്കയത്ത് ആരംഭിച്ച സ്പെഷ്യൽ തഹസിൽദാർ ഓഫീസ് ബഹു. സംസ്ഥാന റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിച്ചു.
പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഗണ്യമായ ആളുകൾ ഉൾപ്പെടെ എരുമേലി വടക്ക്,തെക്ക്, കോരുത്തോട് വില്ലേജുകളിലായി 7000-ലധികം
കുടുംബങ്ങളിൽ നിന്നായി പതിനായിരത്തോളം പട്ടയ അപേക്ഷകൾ തീർപ്പ് കൽപ്പിക്കാൻ ഉണ്ടായിരുന്നത് പ്രകാരം പട്ടയം നൽകുന്നതിന് മുണ്ടക്കയം കേന്ദ്രമായി സ്പെഷ്യൽ തഹസിൽദാർ ഓഫീസ് അനുവദിച്ച് സർക്കാർ ഉത്തരവായി. ഇതിനായി തഹസിൽദാരും, ഡെപ്യൂട്ടി തഹസിൽദാർമാരും ഉൾപ്പെടെ 17 പുതിയ തസ്തികകളും സൃഷ്ടിച്ചു. മുണ്ടക്കയം, കോരുത്തോട്, എരുമേലി ഗ്രാമപഞ്ചായത്തുകളിലെ പുഞ്ചവയൽ, മുരിക്കും വയൽ , അമരാവതി, പുലിക്കുന്ന്, പാക്കാനം, കാരിശ്ശേരി,504, കുഴിമാവ്, എലിവാലിക്കര, തുമരംപാറ, ഇരുമ്പുന്നിക്കര തുടങ്ങിയ പ്രദേശങ്ങളിലായി ഹിൽ മെൻ സെറ്റിൽമെന്റിൽ പെട്ടിരുന്ന പട്ടയങ്ങൾ നൽകുന്നതിന് തുടക്കം കുറിക്കപ്പെട്ടിരിക്കുകയാണ്. 1450 ലധികം ഹെക്ടർ ഭൂമിക്കാണ് പട്ടയം നൽകാൻ ഉള്ളത്. ഒരു വർഷത്തേക്കാണ് പ്രത്യേക ഓഫീസ് അനുവദിച്ചിട്ടുള്ളത്. ഈ ഒരു വർഷത്തിനുള്ളിൽ അർഹതപ്പെട്ട മുഴുവൻ പട്ടയ അപേക്ഷർക്കും പട്ടയം നൽകുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളത്.
.