കാഞ്ഞിരപ്പള്ളിയിൽ വെയ്റ്റിംഗ് ഷെഡ്ഢിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ടോമിനിക്സ് കോളേജിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടക്കുന്നം കുന്നപ്പള്ളിയിൽ അബ്ദുൽ നാസറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാസങ്ങളോളമായി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി