ആദ്യ കാല കമ്മ്യൂണിസ്റ്റു നേതാവും എരുമേലി പഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ടുമായിരുന്ന പി കെ രാമകൃഷ്ണന്‍ നായരുടെ ചരമവാര്‍ഷികം ആചരിച്ചു

പി കെ രാമകൃഷ്ണൻ നായരെ അനുസ്മരിച്ചു

കാഞ്ഞിരപ്പള്ളി

ആദ്യ കാല കമ്മ്യൂണിസ്റ്റു നേതാക്കളിൽ ഒരാളും എരുമേലി പഞ്ചായത്തിൻ്റെ വൈസ് പ്രസിഡണ്ടുമായിരുന്ന പി കെ രാമകൃഷ്ണൻ നായരുടെ (കുഞ്ഞമ്മാവൻ ) 14-ാം ചരമവാർഷികം ആചരിച്ചു. സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചന, റാലി എന്നിവയ്ക്ക് ശേഷം ചേനപ്പാടി ടൗണിൽ ചേർന്ന അനുസ്മരണ സമ്മേളനം സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം ജെയ്ക് സി തോമസ് ഉൽഘാടനം ചെയ്തു.വി ഡി പ്രസന്നകുമാർ അധ്യക്ഷനായി.ജില്ലാ കമ്മിറ്റിയംഗങ്ങളായ ഷമീം അഹമ്മദ്, തങ്കമ്മ ജോർജ്കുട്ടി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി എസ് കൃഷ്ണകുമാർ ,വി ഐ അജി, പി എൻ പ്രഭാകരൻ, ടി പി രാധാകൃഷ്ണൻ നായർ, ടി വിഹർഷകുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page