മുണ്ടക്കയം ബസ് സ്റ്റാന്റ് കവാടത്തിലെ അനുദിനം വലുതാകുന്ന കുഴി അപകടങ്ങൾക്ക് കാരണമാകുന്നു
മുണ്ടക്കയം ബസ് സ്റ്റാന്റ് കവാടത്തിലെ അനുദിനം വലുതാകുന്ന കുഴി അപകടങ്ങൾക്ക് കാരണമാകുന്നു മുണ്ടക്കയം: മുണ്ടക്കയം ബസ് സ്റ്റാൻഡ് കവാടത്തിലെ അനുദിനം വലുതാകുന്ന കുഴി അപകടങ്ങൾക്ക് കാരണമായിത്തീരുന്നു. ബസ്റ്റാന്റ് കവാടത്തിന് മുന്നിൽ പേവിങ് ടൈൽസ് വിരിച്ചിരിക്കുന്ന ഭാഗത്ത് ഇത് ഇളകിയാണ് വലിയ കുഴി രൂപപ്പെടുന്നത്. വാഹനങ്ങൾ കുഴി ഒഴിവാക്കി മറു സൈഡിലൂടെ ചേർന്ന് പോകുമ്പോൾ അപകടങ്ങൾക്ക് സാധ്യതയുണ്ട്. കുഴിയിൽ ചാടി ഇരുചക്രവാഹനങ്ങൾക്ക് നിയന്ത്രണം പോകുന്നതും നിത്യ സംഭവമാണ്. ഓരോ ദിവസവും കുഴി വലുതായിക്കൊണ്ടിരിക്കുകയാണെന്ന് സമീപത്തെ വ്യാപാരികളും പറയുന്നു. ടൗണിന്റെ നടുക്ക് ഉണ്ടായ സംഭവത്തിൽ ഇതുവരെ അധികൃതരും നടപടി എടുത്തിട്ടില്ല. കൂട്ടിക്കൽ റോഡ് ജംഗ്ഷനിൽ പേവിങ് ടൈൽസ് വിരിച്ച ഭാഗത്തും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്