യു ഡി എഫിലെ ജിജിമോൾ മോൾ സജി എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
എരുമേലി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യൂ ഡി എഫിലെ ജിജിമോൾ മോൾ സജിക്ക് വിജയം.23 അംഗ പഞ്ചായത്തിൽ 11 നെതിരെ 12 വോട്ടിനാണ് ജിജിമോൾ വിജയിച്ചത്. എൽ ഡി എഫിലെ തങ്കമ്മ ജോർജുകുട്ടിയായിരുന്നു എതിരാളി. വാരണാധികാരി കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് രജിസ്റ്റാർ ഷെമീർ വി മുഹമ്മദ് മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് ജിജിമോൾ അധികാരമേറ്റു. ഉമ്മികുപ്പയിൽ നിന്നുള്ള വാർഡ് അംഗമാണ് ജിജിമോൾ സജി.