സൗഹാർദ്ദം തകരാതെ കാത്തുസൂക്ഷിക്കണം
സൗഹാർദ്ദം തകരാതെ കാത്തുസൂക്ഷിക്കണം
മുണ്ടക്കയം :രാജ്യത്തിൻറെ സൗഹൃദാ അന്തരീക്ഷം തകരാതെ കാത്തുസൂക്ഷിക്കേണ്ടത് ഓരോ ഇന്ത്യൻ പൗരന്റെയും കടമയാണെന്നും കൂട്ടി പിടിക്കേണ്ട എല്ലാ മേഖലകളിലും കൂട്ടി
പിടിക്കലാണ് അഭികാമ്യം എന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി പറഞ്ഞു
രാജ്യത്ത് ജീവിക്കുന്ന ഓരോ മനുഷ്യനും പട്ടിണി മാറ്റാനും പാർപ്പിടം ഒരുക്കാനും ഒന്നിക്കുമ്പോഴാണ് രാജ്യത്തെ പട്ടിണി മാറ്റി സൗഹാർദ്ദത്തിലേക്ക് മനുഷ്യനെ കൊണ്ടുവരാൻ കഴിയൂ എന്നും ഇതിനു വിപരീതം നിൽക്കുന്ന എല്ലാ പ്രത്യേശാസ്ത്രങ്ങളെയുംആധുനിക യുഗത്തിന് അംഗീകരിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി ദാറുൽ ഖൈർ ഭവന പദ്ധതിയിൽ പെടുത്തി പ്രളയത്തിൽ വീട് നഷ്ടപ്പെട്ട വ്യക്തിക്ക് നിർമ്മിച്ചു നൽകിയ വീടിൻന്റെ താക്കോൽദാനംനൽകി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുത്തൻചന്ത ഇർഷാദിയ അക്കാദമിയിൽ നടന്ന ചടങ്ങിൽ മുസ്ലിം ജമാഅത്ത് എറണാകുളം ജില്ലാ പ്രസിഡണ്ട് വിഎച്ച് അലി ദാരിമി അധ്യക്ഷത വഹിച്ചു. മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് മുഖ്യപ്രഭാഷണം നടത്തി മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം സയ്യിദ് ഹാഷിം തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
എ കെ അബ്ദുറഹ്മാൻ മുസ്ലിയാർ, അസീസ് ബഡായിൽ,അബ്ദുൽ കാലം മൗലവി,അലി മുസ്ലിയാർ കുമളി, നാസർ ഹാജി തലയോലപ്പറമ്പ്, അഷറഫ് മുസ്ലിയാർ,അനസ് മദനി, ലബീബ് അസ്ഹരി, സിയാദ് അഹ്സനി, മുഹമ്മദ് കുട്ടി മിസ്ബാഹി, സി കെ ഹംസ മുസ്ലിയാർ,എം. എ ഷാജി,നിസാർ തിരുവാതുക്കൽ, അബ്ദു ആലസം പാട്ടിൽ,വി. മനോജ്, ടി. സി. ഷാജി, കെ.എസ്. രാജു, അബ്ദുൽ ഹക്കീം സഖാഫി, മുഹമ്മദ് ഫസ് ലി, ടി എം എ കലാം മൗലവി തുടങ്ങിയ മത സാമൂഹിക രാഷ്ട്രീയ നേതാക്കൾ സംബന്ധിച്ചു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി വി എച്ച് അബ്ദുൽ റഷീദ് മുസ്ലിയാർ സ്വാഗതവും ഇർഷാദിയ ജനറൽ സെക്രട്ടറി ലിയാഖത്ത് സഖാഫി നന്ദിയും പറഞ്ഞു.