എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് നാലുമുതൽ; ജില്ലയിൽ പരീക്ഷയെഴുതുന്നത് 19,214 പേർ
എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് നാലുമുതൽ;
ജില്ലയിൽ പരീക്ഷയെഴുതുന്നത് 19,214 പേർ
കോട്ടയം: എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും. ജില്ലയിൽ 256 സ്‌കൂളുകളിലായി 19,214 വിദ്യാർഥികളാണ് പരീക്ഷയെഴുതുക. 9,520 ആൺകുട്ടികളും *9,694* പെൺകുട്ടികളും. കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹൈസ്‌കൂളിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത്, 346 പേർ. ഇടക്കോലി ഗവൺമെന്റ് ഹൈസ്‌കൂളിലും കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ഹൈസ്‌കൂളിലുമാണ് ഏറ്റവും കുറവു കുട്ടികൾ പരീക്ഷ എഴുതുന്നത്, മൂന്നു പേർ വീതം. കോട്ടയം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവമധികം വിദ്യാർഥികൾ പരീക്ഷയെഴുതുന്നത്, 7575 പേർ. രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കും. മാർച്ച് 25 വരെയാണ് പരീക്ഷ.
വിദ്യാഭ്യാസ ജില്ല തിരിച്ച് പരീക്ഷയെഴുതുന്നവരുടെ കണക്ക് ചുവടെ:
കടുത്തുരുത്തി -3086 (ആൺ: 1507 പെൺ: 1579, പരീക്ഷ കേന്ദ്രങ്ങൾ: 42)
പാലാ- 3296 (ആൺ: 1664 പെൺ: 1632, പരീക്ഷ കേന്ദ്രങ്ങൾ: 48)
കാഞ്ഞിരപ്പള്ളി-5257 (ആൺ: 2701 പെൺ: 2556, പരീക്ഷ കേന്ദ്രങ്ങൾ: 72)
കോട്ടയം-7575 (ആൺ: 3648 പെൺ: 3927, പരീക്ഷ കേന്ദ്രങ്ങൾ: 94)