പൂഞ്ഞാർ സംഭവം യഥാർത്ഥ വസ്തുതകൾ പുറത്തു കൊണ്ടുവരാൻ സർക്കാർ തയാറാകണം
പൂഞ്ഞാർ സംഭവം യഥാർത്ഥ വസ്തുതകൾ പുറത്തു കൊണ്ടുവരാൻ സർക്കാർ തയാറാകണം
മുസ്ലിം ജമാഅത്ത് ഫെഡറേഷൻ
ഈരാറ്റുപേട്ട.പൂഞ്ഞാർ സെൻറ് മേരീസ് ചർച്ചിൻ്റെ സമീപം ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥികൾ വാഹനം കയറ്റിയതുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള വിവാദങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങളോടുകൂടിയുള്ള മുസ്ലിം വിരുദ്ധതയാണെന്ന് കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് മുഹമ്മദ് സക്കീർ പ്രസ്താവനയിൽ പറയുന്നു.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ ലക്ഷ്യം വച്ച് യാത്ര പോയ സ്ക്കൂൾ വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നും തിരിച്ചറിവില്ലാത്തതിൻ്റെ പേരിൽ സംഭവിച്ച നിഷ്കളങ്കമായ അബദ്ധത്തെ വധശ്രമമാക്കി മാറ്റിയത് തികഞ്ഞ ഗൂഢാലോചനയാണ്. ക്രൈസ്തവ -മുസ്ലിം വർഗ്ഗീയത വളർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന ഛിദ്ര ശക്തികളാണ് ഇതിൻ്റെ പിന്നിലുള്ളത്. സത്യസന്ധമായ നിലയിൽ അന്വേഷണം നടത്തി യഥാർത്ഥ വസ്തുതകൾ പുറത്തു കൊണ്ടുവരാൻ സർക്കാർ തയാറാകണം. ചെയ്തു പോയ തെറ്റിന് പരിഹാരമായി ഒരു നാടു മുഴുവൻ ഖേദം പ്രകടിപ്പിച്ചിട്ടും ഒടുങ്ങാത്ത വൈരനിര്യാതനവുമായി കലി തുള്ളുന്നവർ എരിതീയിൽ വാരിക്കോരി എണ്ണ ചാലിക്കുന്ന അപരാധമാണ് ചെയ്യുന്നതെന്ന് സക്കീർ പറഞ്ഞു