കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് കരുതപ്പെടുന്ന ബൈപാസിൻ്റെ നിർമാണ ഉദ്ഘാടനം ഇന്ന്ഉ ച്ചകഴിഞ്ഞ് 3ന് പേട്ടക്കവലയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. ദേശീയ പാതയിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസ് പടിക്കൽ നിന്നാരംഭിച്ച് ചിറ്റാർ പുഴയ്ക്കു മീതെ പാലം നിർമിച്ച് പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിനു സമീപം ദേശീയ പാതയിൽ പ്രവേശിക്കുന്നതാണു നിർദിഷ്‌ട ബൈപാസ്.
കിഫ്ബിയുടെ ധനസഹായത്തോടെ നിർമിക്കുന്ന ബൈപാസിൻ്റെ നിർമാണ ചുമതല പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡ്‌സ് ആൻഡ് ബ്രിജസ് കോർപറേഷനാണ്. ഗുജറാത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന നിർമാണ കമ്പനിയാണു നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്.