എസ് പി സി പാസ്സിങ്ങ് ഔട്ട് പരേഡ് നടത്തി
എസ് പി സി പാസ്സിങ്ങ് ഔട്ട് പരേഡ്
എരുമേലി : എരുമേലി സെൻ്റ്. തോമസ് ഹയർ സെക്കണ്ടറി
സ്കൂളിൻ്റെ പ്രഥമ എസ് പി സി ബാച്ചിൻ്റെ പാസ്സിങ്ങ് ഔട്ട് പരേഡ് 19/02/2024 തിങ്കളാഴ്ച പ്രൗഢിയോടെ അരങ്ങേറി. ഗവൺമെൻ്റ് ചീഫ് വിപ്പ് പ്രൊഫ. ഡോ. എൻ . ജയരാജ് മുഖ്യാതിഥിയായി അഭിവാദ്യം സ്വീകരിച്ച ചടങ്ങിൽ, ആൻ്റി നാർക്കോട്ടിക് സെൽ ഡി.വൈ. എസ്. പി. ശ്രീ. സി. ജോൺ, എരുമേലി പോലിസ് സ്റ്റേഷൻ പ്രിൻസിപ്പൾ എസ്.ഐ. ശ്രീ. ജോസി എം. ജോൺസൺ, എസ്. പി.സി. കോട്ടയം ജില്ലാ എ ഡി എൻ ഓ ശ്രീ. ജയകുമാർ ഡി, സ്കൂൾ മാനേജർ റവ.ഫാ. വർഗീസ് പുതുപ്പറമ്പിൽ, സ്കൂൾ പ്രിൻസിപ്പൾ ശ്രീ. സെൻ ജെ.പി., സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. മേഴ്സി ജോൺ, സ്കൂൾ പി.ടി.എ. പ്രസിഡൻറ് ശ്രീ. സോയൂസ് പി. തോമസ് എന്നിവർ അഭിവാദ്യം സ്വീകരിച്ചു. മാസ്റ്റർ ഹൈദർ ഹസൻ, കുമാരി കാർത്തിക രവീന്ദ്രൻ എന്നിവർ പരേഡിനു നേതൃത്യം നൽകി.