എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജിവച്ചു
എരുമേലി :എൽ ഡി എഫ് നൽകിയ അവിശ്വാസ പ്രമേയം 23 ന് ചർച്ചചെയ്യാനിരിക്കെ കോൺഗ്രസിന്റെ എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ (സുബി )സണ്ണി തൽസ്ഥാനം രാജിവച്ചു . പ്രസിഡൻ്റ്, വൈസ് പ്രസിഡന്റ് എന്നിവർക്ക് എതിരെ എൽഡിഎഫ് 23 ന് അവിശ്വാസ പ്രമേയം നൽകാനിരിക്കെ ആണ് പ്രസിഡന്റ് കോൺഗ്രസ് നേതൃത്വ നിർദേശപ്രകാരം ഇന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് രാജി നൽകിയത്. രാജി വെച്ച സാഹചര്യത്തിൽ ഇനി പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ കഴിയുമോ എന്നത് സംബന്ധിച്ച് വരണാധികാരി കാഞ്ഞിരപ്പള്ളി ബിഡിഒ ഔദ്യോഗിക അറിയിപ്പ് നൽകുമെന്നാണ് സൂചന. കോൺഗ്രസിൽ പ്രസിഡന്റ് സ്ഥാനത്തിന് മൂന്ന് വനിതകൾ ആണ് രംഗത്തുള്ളത് .