തീർത്ഥാടക പാതകളെ കണക്ട് ചെയ്ത് എരുമേലിയിൽ നിന്നും ഗുരുവായൂരിലേയ്ക്ക് രാവിലെ 4 50 ന് സർവീസ് ആരംഭിച്ചു
തീർത്ഥാടക പാതകളെ കണക്ട് ചെയ്ത് എരുമേലിയിൽ നിന്നും ഗുരുവായൂരിലേയ്ക്ക് രാവിലെ 4 50 ന് സർവീസ് ആരംഭിച്ചു.പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.
രാവിലെ എറണാകുളത്ത് ചെല്ലാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കും ഏറെ പ്രയോജനപ്രദമാകുന്ന സർവീസ് എട്ടു മണി ക്ക് എറണാകുളത്ത് എത്തും.തുടർന്ന് കൊടുങ്ങല്ലൂർ തൃപ്രയാർ വഴി 11 30 ന് ഗുരുവായൂരിൽ എത്തുന്ന ബസ് 12 30 ന് തിരികെ എരുമേലിയിലേക്ക് പുറപ്പെടും.3.40 ന് വൈറ്റിലയിൽ എത്തി 7 20 ന് എരുമേലിയിൽ എത്തും.
ഉദ്ഘാടന ചടങ്ങിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ, ക്ലസ്റ്റർ ഓഫീസർ എ ടി ഷിബു, ഇൻസ്‌പെക്ടർ ഇൻചാർജ് ഷാജി പാലക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.