സ്വയംതൊഴില്‍ പരിശീലനങ്ങളുടെ സമാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ ഗ്രാമപഞ്ചായത്തിലെ യുവതികള്‍ക്കായി സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ വ്യത്യസ്തതത ഇനം കേക്കുകള്‍ ഉള്‍പ്പെടെയുള്ള ബേക്കറി പ്രൊഡക്ടുകള്‍, ഷെയ്ക്കുകള്‍ ഉള്‍പ്പെടെയുള്ള ഡ്രിംഗ്സ് ഐറ്റംസ് എന്നിവ നിര് മ്മിക്കുന്നതിന് ‘ദേ രുചി 2.0’ എന്ന പേരില്‍ നടത്തപ്പെട്ട 10 ദിവസത്തെ വിദഗ്ധ പരിശീലനത്തിന്റെയും 30 ദിവസത്തെ ബ്യൂട്ടീഷന് കോഴ്സിന്റെയും സമാപനസമ്മേളനവും, പരിശീലനാര്ത്ഥികള്ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതര ണവും MGNREGS ഉന്നതി പദ്ധതിയില്‍ പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് MLA ഉദ്ഘാടനം നിര്‍വ്വഹിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ യുവതികള്‍ നിര്‍മ്മിച്ച വിവിധയിനം ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനവും വിപണനവും ഉള്ഭക്ഷ്യമേളയും നടത്തി.