എരുമേലി മണിപ്പുഴയിൽ കൃഷിയിടത്തിലെ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്ന ശേഷം മണ്ണെണ്ണ ഒഴിച്ച് കുഴിച്ചു മുടി.
എരുമേലി :എരുമേലി മണിപ്പുഴയിൽ കൃഷിയിടത്തിലെ കിണറ്റിൽ വീണ കാട്ടുപന്നിയെ ജനപ്രതിനിധികളുടെയും വനപാലകരുടെയും നേതൃത്വത്തിൽ വെടിവെച്ചു കൊന്ന ശേഷം മണ്ണെണ്ണ ഒഴിച്ച് കുഴിച്ചു മുടി.
മണിപ്പുഴ ചെളിക്കുഴി ഭാഗത്ത് കുരിയിടത്തുശ്ശേരിൽ തോമസ് വർഗീസിന്റെ കിണറ്റിൽ ആണ് പന്നി വീണത്. വിവരമറിഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി, വാർഡ് അംഗം നാസർ പനച്ചി എന്നിവർ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. കാട്ടുപന്നികളെ വെടിവെച്ചു കൊലപ്പെടുത്തുന്നതിന് പഞ്ചായത്ത് അനുമതി ലഭിച്ച ലൈസൻസിയായ സജോ വർഗീസ് എത്തി പഞ്ചായത്ത് അധികൃതരുടെയും വനം വകുപ്പിലെ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പന്നിയെ നിറയൊഴിച്ചു കൊലപ്പെടുത്തുകയായിരുന്നു.