നാടകസംഘത്തിന്റെ മിനി ബസും കാറും കൂട്ടിയിടിചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്ക്
പൊൻകുന്നം: നാടകസംഘത്തിന്റെ മിനി ബസും കാറും കൂട്ടിയിടിചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്ക്. ഞായറാഴ്ച വൈകീട്ട് നാലരയോടെ
പൊൻകുന്നം-പാലാ റോഡില്‍ അട്ടിക്കലിലായിരുന്നു അപകടം.
പാലാ കമ്യൂണിക്കേഷൻസിൻ്റെ മിനിബസാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവർ പാലാ സ്വദേശി മാർട്ടിന്റെ കാലൊടിഞ്ഞു.
നാടകസംഘാംഗങ്ങളായ കോഴിക്കോട് സ്വദേശി ചെയ്ത ഖാലിദ് (62), ഉദയൻ (53) കൊല്ലം സ്വദേശി ഹരീഷ് (32) എന്നിവരെ പാലായിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാർ യാത്രക്കാരായ ആനിക്കാട് സ്വദേശികളായ ജിതിൻ മർക്കോസ്, ഷീന മാത്യു, ജിയാൻ ജിതിൻ എന്നിവരെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയില്ലും പ്രവേശിപ്പിച്ചു.
നാടകസംഘം മുറിഞ്ഞപുഴ പള്ളിയില്‍ നാടകം അവതരിപ്പിക്കാൻ പോവുകയായിരുന്നു.