ശബരിമല വിമാനത്താവളം: വിദഗ്ധ സമിതി വിലയിരുത്തൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
ശബരിമല വിമാനത്താവളം: വിദഗ്ധ സമിതി വിലയിരുത്തൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
കോട്ടയം: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളവുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്മേലുള്ള വിദഗ്ധ സമിതി വിലയിരുത്തൽ റിപ്പോർട്ടും ഇതിന്മേലുള്ള റവന്യൂ വകുപ്പിൻ്റെ ഉത്തരവും പ്രസിദ്ധീകരിച്ചു. കോട്ടയം റവന്യൂ ഡിവിഷണൽ ഓഫീസ്, കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസ്, ഏരുമേലി തെക്ക് , മണിമല വില്ലേജ് ഓഫീസുകൾ, ഏരുമേലി, മണിമല പഞ്ചായത്ത് ഓഫീസുകൾ എന്നിവിടങ്ങളിൽ പരിശോധനയ്ക്ക് ലഭിക്കും. ജില്ലാ കളക്ടറുടെ www. Kottayam.nic.in എന്ന വെബ് സൈറ്റിലും റിപ്പോർട്ട് ലഭിക്കും