വയോധികയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു
വയോധികയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ.
മുണ്ടക്കയം : വയോധികയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ടൗൺ ഭാഗത്ത് താന്നിവേലിൽ വീട്ടിൽ വിനോദ് റ്റി.ജി (54) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ഡിസംബറിൽ വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.ഐ വിപിൻ കെ.വി, എ.എസ്.ഐ മനോജ് കെ.ജി, സി.പി.ഓ മാരായ ബിജി വി.ജെ, അജീഷ് മോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.