റിപ്പബ്ലിക് ദിന സംഗമം കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിക്കും:എസ് ഡി പി ഐ
മോദിയല്ല;ഭരണഘടനയാണ് ഗ്യാരന്റി,റിപ്പബ്ലിക് ദിന സംഗമം കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിക്കും:എസ് ഡി പി ഐ
കാഞ്ഞിരപ്പള്ളി:മോദിയല്ല;ഭരണഘടനയാണ് ഗ്യാരന്റി എന്ന തലക്കെട്ടിൽ ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ എസ് ഡി പി ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിന സംഗമം കാഞ്ഞിരപ്പള്ളിയിൽ സംഘടപ്പിക്കുമെന്ന് എസ് ഡി പി ഐ കോട്ടയം ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ് അറിയിച്ചു.
വൈകുന്നേരം 4.30 ന് കാഞ്ഞിരപ്പള്ളി പേട്ടകവലയിൽ നടക്കുന്ന സംഗമത്തിൽ എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചർ ഉദ്ഘാടനം നിർവഹിക്കും.ജില്ലാ മണ്ഡലം നേതാക്കൾ സംസാരിക്കും