കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ ഇളംകാട് ഗുരുമന്ദിരം ഭാഗത്ത് മോഷ്ടാക്കളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി
കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ ഇളംകാട് ഗുരുമന്ദിരം ഭാഗത്ത് മോഷ്ടാക്കളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. ഗുരു മന്ദിരം കുരിശുപള്ളി ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന സോളാർ ലൈറ്റിന്റെ ബാറ്ററി മോഷ്ടാക്കൾ കവർന്നു. തൊട്ടടുത്ത വീട്ടിലെ മോട്ടോറും മോഷണം പോയിട്ടുണ്ട്. രാത്രികാലങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം