കാഞ്ഞിരപ്പള്ളിയിലെ ലിങ്ക് റോഡുകൾ വികസിപ്പിക്കണം

കാഞ്ഞിരപ്പള്ളിയിലെ ലിങ്ക് റോഡുകൾ വികസിപ്പിക്കണം

കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളിയിൽ കാലങ്ങളായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുവാൻ നിലവിലുള്ള ലിങ്ക് റോഡുകൾ വികസിപ്പിക്കണമെന്ന ആവശ്യം ശക്തമായി.

കാഞ്ഞിരപ്പള്ളി – പാറക്കടവ്- കെഎംഎ ജംഗ്ഷൻ, പാറക്കടവ്- ഇല്ലത്തുപറമ്പിൽപടി-കൊടുവന്താനം – പേട്ട ഗവ.ഹൈസ്കൂൾ ജംഗ്ഷൻ, ഒന്നാം മൈൽ – ആനിത്തോട്ടം – തമ്പലക്കാട്, പാറക്കടവ് ടോപ്പ് – ആനക്കല്ല്, ആനക്കല്ല് – എറിക്കാട്-പാലാ, കോവിൽക്കടവ്- ബിഷപ്പ് ഹൗസ്, കാഞ്ഞിരപ്പള്ളിക്കുന്നും ഭാഗം -മണ്ണാറക്കയം, പാറക്കടവ്- കല്ലുങ്കൽ നഗർ – നാച്ചി കോളനി – പേട്ട ഗവ.ഹൈസ്കൂൾ പടി, പാറക്കടവ്-പത്തേക്കർ തുടങ്ങിയ ലിങ്ക് റോഡുകൾ വീതി കൂട്ടി സഞ്ചാരയോഗ്യമാക്കിയാൽ നഗരപ്രദേശത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകുo .ലിങ്ക് റോഡുകൾ വികസിപ്പിക്കുകയും ആവശ്യമായ ലൈറ്റുകൾ ഘടിപ്പിക്കുകയും ചെയ്താൽ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യും.ഇത് എത്രയും നടപ്പാക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി പി ഐ എം പാറക്കടവ് കമ്മിറ്റി ആവശ്യപ്പെട്ടു.ഇക്ബാൽ ഇല്ലത്തുപറമ്പിൽ അധ്യക്ഷനായി.വി പി ഇബ്രാഹീം ഉൽഘാടനം ചെയ്തു.ശ്രീകുമാർ സഹദേവൻ, കെ എസ് ഷാനവാസ്, വി എസ് സലേഷ് വടക്കേടത്ത്, ജയ്സൽ, നസീർ ഖാൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page