തേന്‍മധുരം പരിപാടി.മണ്ണാറാക്കയം ഡിവിഷനിലെ പരീശിലന പരിപാടി ഉല്‍ഘാടനം ചെയ്തു
കാഞ്ഞിരപ്പളളി ബ്ലോക്കില്‍ തേനിന് ഇരട്ടിമധുരം
കാഞ്ഞിരപ്പളളി : ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 550000/- രൂപയുടെ തേനിച്ചപ്പെട്ടിയും , ഈച്ചയും , മറ്റ് അനുബന്ധ ഉപരണങ്ങളും കര്‍ഷക ഗ്രൂപ്പുകള്‍ക്ക് നല്‍കി തേന്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുവാനും , ശുദ്ധമായ തേന്‍ വിപണിയില്‍ എത്തിക്കുവാനും ڇതേന്‍മധുരംڈ എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുകയാണ്. കഴിഞ്ഞ സാമ്പത്തിക വാര്‍ഷവും ടി പദ്ധതി വിജയകരമായി നടപ്പിലാക്കിയിരുന്നു. 250 കൂടുകളും, ഈച്ചകളും മറ്റ് അനുബന്ധ ഉപകരണങ്ങളും ആണ് കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കിയത്. കാഞ്ഞിരപ്പളളി ബ്ലോക്കിന്‍റെ കീഴിലുളള മണിമല, പാറത്തോട്,കോരുത്തോട്,എരുമേലി,കൂട്ടിക്കല്‍, കാഞ്ഞിരപ്പളളി, മുണ്ടക്കയം എന്നീ 7 പഞ്ചായത്തുകളിലെ തിരെഞ്ഞെടുത്ത കര്‍ഷകഗ്രൂപ്പുകള്‍ വഴിയാണ് ڇതേന്‍മധുരംڈ പരിപാടി നടപ്പില്ലാക്കുന്നത്. ഇതൊടപ്പം തേനീച്ച ക്യഷിയില്‍ വിദഗ്ഗദരെ ഉള്‍പ്പെടുത്തി വിവിധ പരീശിലന പരിപാടിയും സംഘടിപ്പിക്കുന്നു. മണ്ണാറാക്കയം ഡിവിഷനിലെ പരീശിലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി ഉല്‍ഘാടനം ചെയ്തു. വിഴിക്കത്തോട് പി.വൈ.എം.എ വായന ശാലയില്‍ നടന്ന പരീശിലന പരിപാടിക്ക് വാര്‍ഡ് അംഗം സിന്ധു സോമന്‍ അദ്ധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പു മേധാവി ഫൈസല്‍ പദ്ധതി വിശദ്ധീകരണം നടത്തി. പുതുതലമുറയെ ക്യഷിയിലേയ്ക്ക് ആകര്‍ഷിക്കുവാന്‍ വിഴിക്കത്തോട് പി.വൈ.എം.എ യിലെ കുട്ടി കര്‍ഷകര്‍ക്കാണ് ഇത്തവണ ഈച്ചയും ,പെട്ടിയും, മറ്റ് അനുബന്ധഉപകരണങ്ങളും സൗജന്യമായി നല്‍കിയത് . പിവൈഎം.എ വായനശാല സെക്രട്ടറി കെ.ബി.സാബു, വല്‍സമ്മ ജോസ് , തോമസ് മാത്യൂ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി . തുടര്‍ന്ന് തേനിച്ച ഫാം സന്ദര്‍ശനവും പരീശിലനവും നടന്നു.