ഹൈറേഞ്ച് യൂണിയന്‍ ദ്വിദിന വിവാഹ ഒരുക്ക സെമിനാര്‍ സമാപിച്ചു
ഹൈറേഞ്ച് യൂണിയന്‍ ദ്വിദിന വിവാഹ ഒരുക്ക സെമിനാര്‍ സമാപിച്ചു.
മുണ്ടക്കയം. എസ്എന്‍.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്റെ 52 – മത് ദ്വിദിന വിവാഹ ഒരുക്ക സെമിനാര്‍ പ്രസിഡന്റ് ബാബു ജടയാടിക്കുഴി ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം ഷാജി ഷാസ് അധ്യക്ഷത വഹിച്ചു. . വിവാഹ ഒരുക്ക സെമിനാര്‍ സംഘാടക സമിതി കണ്‍വീനര്‍ പി.വി.ഗോപാലകൃഷ്ണന്‍, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് എം.വി.ശ്രീകാന്ത്, യൂണിയന്‍ കൗണ്‍സിലര്‍മാരായ എം.എ.ഷിനു, ശോഭ യശോധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ശ്രീ നാരായണ ധര്‍മ്മം എന്ന വിഷയത്തില്‍ സതീഷ് കിളിരൂറും, സ്ത്രീ പുരുഷ മനശാസ്ത്രവും, കുടുംബ ഭദ്രതയും എന്ന വിഷയത്തില്‍ ഡോ.ഗ്രേയ്‌സ് ലാലും ക്ലാസെടുത്തു.
വിവാഹ ജീവിതത്തിലെ ലൈംഗികത, മാതൃകാ ദമ്പതികള്‍, മദ്യപാനവിപത്തും കുടുംബ ജീവിതത്തിന്റെ ഭൂതയും എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ.ജോസ് ജോസഫ്, ഡോ. അനൂപ് വൈക്കം, ജോര്‍ജുകുട്ടി ആഗസ്തി എന്നിവര്‍ ക്ലാസെടുത്തു. സമാപന സമ്മേളനം യൂണിയന്‍ സെകട്ടറി അഡ്വ. പി. ജീരാജ് ഉദ്ഘാടനം ചെയ്തു.