എരുമേലി മുക്കൂട്ടുതറയ്ക്ക് സമീപം വാഹനാപകടം
എരുമേലി മുക്കൂട്ടുതറയ്ക്ക് സമീപം വാഹനാപകടം
തീർത്ഥാടകർക്കടക്കം 7 പേർക്ക് പരുക്ക്.
കുട്ടപ്പായി പടിയിലാണ് അപകടമുണ്ടായത്.
പമ്പയിലേയ്ക്ക് പോവുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസും, തീർത്ഥാടകരുമായി പമ്പയിൽ നിന്ന് വരികയായിരുന്ന കെ.എസ് ആർ ടി സി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇരു ബസുകളിലെയും ഡ്രൈവർമാർക്കും, കെ.എസ് ആർ ടി സി ബസിലുണ്ടായിരുന്ന 5 തീർത്ഥാടകർക്കുമാണ് പരുക്കേറ്റത്.
മോട്ടോർ വാഹന വകുപ്പിൻ്റെ സേഫ് സോൺ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.