മത മൈത്രിയുടെ സന്ദേശമുയർത്തി എരുമേലി ചന്ദനക്കുടം നാളെ
എരുമേലി: എരുമേലിയിൽ വ്യാഴാഴ്ച ചന്ദനക്കുടം ഉത്സവം. സൗഹൃദത്തിനൊപ്പം ഭക്തിയും ചുവടുവെയ്ക്കുന്ന അമ്പലപ്പുഴ, ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ വെള്ളിയാഴ്ചയാണ്. ചന്ദനക്കുടം ഘോഷയാത്രയെ ക്ഷേത്രങ്ങളിലും അമ്പലപ്പുഴ സംഘത്തെ വാവരുപള്ളിയിലും വാവരുടെ പ്രതിനിധിയെ ധർമശാസ്താക്ഷേത്രത്തിലും സ്വീകരിച്ച് അയ്യപ്പനും വാവരും തമ്മിലുണ്ടായിരുന്ന സൗഹൃദം നാടും പങ്കുവെയ്ക്കും.വ്യാഴാഴ്ച ചന്ദനക്കുടം ഘോഷയാത്രയ്ക്ക് മുന്നോടിയായി നാലുമണിക്ക് നൈനാർ മസ്ജിദ് ഓഡിറ്റോറിയത്തിൽ അമ്പലപ്പുഴ പേട്ടതുള്ളൽ സംഘവും ജമാഅത്ത് പ്രതിനിധികളും മത-സാമുദായിക നേതാക്കളും സൗഹൃദസമ്മേളനം നടത്തും. വൈകീട്ട് 6.15-ന്ഘോഷയാത്രയ്ക്കുമുന്നോടിയായി സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യും. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.എ. ഇർഷാദ് അധ്യക്ഷതവഹിക്കും. മന്ത്രി വി.എൻ. വാസവൻ ചന്ദനക്കുടം ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. വഖഫ് ബോർഡ് ചെയർമാൻ എം.കെ. സക്കീർ സുവനീർ പ്രകാശനംചെയ്യും. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഏറ്റുവാങ്ങും