വളഞ്ഞങ്ങാനത്തിന് സമീപം ശബരിമല തീർത്ഥാടകരുടെ ബസും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം.
ദേശീയ പാതയിൽ വളഞ്ഞങ്ങാനത്തിന് സമീപം ശബരിമല തീർത്ഥാടകരുടെ ബസും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കർണാടക സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബസ് വളഞ്ഞങ്ങാനത്തിനും മുറിഞ്ഞപുഴയ്ക്കും ഇടയിലുള്ള വളവിൽ വെച്ച് സ്വകാര്യ ബസ്സിൽ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അപകടത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല