കോട്ടയത്തെ പാസ്പോർട്ട് സേവാ കേന്ദ്രം ഈ മാസം 12നു തുറക്കും
കോട്ടയത്തെ പാസ്പോർട്ട് സേവാ കേന്ദ്രം ഈ മാസം 12നു തുറക്കും.
കോട്ടയത്തെ പാസ്പോർട്ട് സേവാ കേന്ദ്രം ഈ മാസം 12നു തുറക്കുമെന്ന്
ചീഫ് പാസ്പോർട്ട് ഓഫിസർ അറിയിച്ചു.
ടിബി റോഡിൽ കെഎസ്‌ആർടിസിക്കു സമീപം, പൊതുമരാമത്ത് റെസ്‌റ്റ് ഹൗസിന് എതിർവശത്തായി ഒലീവ് ബിൽഡിംഗിലാണ് പുതിയ ഓഫീസ്.
2 നിലകളിലായി 14,000 ചതുരശ്ര അടി വിസ്തീർണമുണ്ട് കെട്ടിടത്തിന് .
കെട്ടിട ബലക്ഷയം ആരോപിച്ച് കഴിഞ്ഞവർഷം ഫെബ്രുവരി 16നാണ് നാഗമ്പടത്ത് പ്രവർത്തിച്ചിരുന്ന ഓഫീസ് അടച്ചത്
12ാം തീയതി വൈകിട്ടു മൂന്നിന് കേന്ദ്രമന്ത്രി വി.മുരളീധരൻ പുതിയ പാസ്പോർട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യും.