മതനിരപേക്ഷ ഇന്ത്യക്കായി ‘സെക്യൂലർ സ്ട്രീറ്റ് ‘ സംഘടിപ്പിച്ചു
വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മതനിരപേക്ഷ ഇന്ത്യക്കായി ‘സെക്യൂലർ സ്ട്രീറ്റ് ‘ സംഘടിപ്പിച്ചു.കോട്ടയം നാഗമ്പടത്ത് വെച്ച് നടന്ന പരിപാടി വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ അദ്ധ്യക്ഷനായി.സി.ഐ.ടി.യു ജില്ലാ ജോ. സെക്രട്ടറി കെ.ആർ.അജയ് മുഖ്യ പ്രഭാഷണം നടത്തി.സി.ഐ.ടി.യു ഏരിയാ സെക്രട്ടറി സുനിൽ തോമസ്, വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മറ്റിയംഗങ്ങളായ മുകേഷ് മുരളി, പി.എ.മൻസൂർ, ജില്ലാ ജോ. സെക്രട്ടറി സി.എച്ച്.സമീർ എന്നിവർ പ്രസംഗിച്ചു.യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ.എം.എ.റിബിൻഷാ സ്വാഗതവും, കോട്ടയം ഏരിയാ സെക്രട്ടറി കെ.ടി.സുരേഷ് നന്ദിയും പറഞ്ഞു.മുതിർന്ന വഴിയോര കച്ചവട തൊഴിലാളിയായ രാജയെ ചടങ്ങിൽ ആദരിച്ചു.യൂണിയൻ കോട്ടയം ഏരിയാ കമ്മറ്റിയംഗം ഷാജി കോട്ടയം അവതരിപ്പിച്ച മാജിക് ഷോയും പരിപാടിയുടെ ഭാഗമായി നടന്നു.