മോഷണക്കുറ്റം ചുമത്താൻ പോലീസ് മർദ്ദിച്ചതായി ആരോപിച്ചു ചികിത്സ തേടിയ യുവാവിനെ ഹോസ്പിറ്റലിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു
മുണ്ടക്കയം: മോഷണക്കുറ്റം ചുമത്താൻ പോലീസ് മർദ്ദിച്ചതായി ആരോപിച്ചു ചികിത്സ തേടിയ യുവാവിനെ ഹോസ്പിറ്റലിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. വേലനിലം പാലക്കുന്നേൽ അഫ്സലിനെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നാലുദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ടും മൊഴിയെടുക്കാൻ പോലീസ് എത്താത്തതിലും വിമർശനം ഉയർന്നിരുന്നു.