സ്കൂൾ ഓഫ് ടെക്നോള്ജി അപ്ലെയ്ഡ് സയൻസ് പത്തനംതിട്ട എൻഎസ്എസ് യൂണിറ്റ് കൂട്ടിക്കലിൽ നടത്തിയ സപ്തദിന ക്യാമ്പ് സമാപിച്ചു
സമഗ്രഹ യുവത്വത്തിന്റെ പൂർണ്ണതയ്ക്ക് എന്ന പേരിൽ സ്കൂൾ ഓഫ് ടെക്നോള്ജി അപ്ലെയ്ഡ് സയൻസ് പത്തനംതിട്ട എൻഎസ്എസ് യൂണിറ്റ് കൂട്ടിക്കലിൽ നടത്തിയ സപ്തദിന ക്യാമ്പ് സമാപിച്ചു.
ഏഴ് ദിവസം നീണ്ടു നിന്ന ക്യാമ്പിൽ കൂട്ടിക്കൽ പഞ്ചായത്തിന്റെയും പ്രവാസി വെൽഫയർ അസോസിയേഷൻ കുട്ടിക്കലിന്റെയും സഹകരണത്തോടെ വിവിധ തരം പ്രവർത്തനങ്ങൾ കൂട്ടിക്കൽ ഗ്രാമത്തിൽ നടപ്പിലാക്കുകയുണ്ടായി ജനങ്ങളിൽ ശുചിത്വബോധം വർദ്ധിപ്പിക്കുവാനും മാലിന്യമുക്തമായ നാളെയെക്കുറിച്ചും ബോധവത്കരണം നടത്തുന്ന വിവിധ പരിപാടികളും ലഹരിവിരുദ്ധ ബോധവൽകരണത്തിനു വേണ്ടി റോഡ്ഷോയും മനുഷ്യചങ്ങലയും നടത്തുകയുണ്ടായി. സമാപന ദിവസം നടന്ന പരിപാടിയിൽ സ്ഥലം MLA യും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും , കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റും, വാർഡ് മെംബർ, യുവജനപ്രസ്ഥാനത്തിന്റെ അംഗങ്ങളും, കൂട്ടിക്കൽ പ്രവാസി ജംഗ്ഷൻ അംഗങ്ങളും നാട്ടുകാരും പങ്കെടുക്കുയും കൂട്ടിക്കൽ പ്രവാസി ജംഗ്ഷന്റെയും പഞ്ചായത്തിന്റെയും മെമന്റോകൾ നൽകി Nടട യുണിറ്റിനെ ആദരിക്കുകയും ചെയ്തു.