ഇടുക്കി ജില്ലയിലെ പാഞ്ചാലിമേട് വിനോദസഞ്ചാര കേന്ദ്രത്തിലെ നിർമാണ പ്രവർത്തനങ്ങൾക്ക് വനം വകുപ്പിന്റെ വിലക്ക്
ഇടുക്കി ജില്ലയിലെ പാഞ്ചാലിമേട് വിനോദസഞ്ചാര കേന്ദ്രത്തിലെ നിർമാണ പ്രവർത്തനങ്ങൾക്ക് വനം വകുപ്പിന്റെ വിലക്ക്. വനഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയെന്ന് കാട്ടിയാണ് കരാറുകാരൻ്റെ പേരിൽ വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. ടൂറിസം വകുപ്പ് അനുവദിച്ച 3.20 കോടി രൂപ ചെലവഴിച്ച് ബൊട്ടാണിക്കൽ ഗാർഡൻ, സിപ് ലൈൻ, ബോട്ടിങ് നടത്തുന്നതിനുള്ള ചെക്ക് ഡാം എന്നിവയാണ് നിർമിക്കുന്നത്. ചെക്ക് ഡാം നിർമിക്കുന്ന സ്ഥലത്ത് എത്തിയ എരുമേലി ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പണികൾ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെടുകയും ജോലികൾ തടയുകയും ചെയ്തു.
ഇത് വാക്കുതർക്കങ്ങൾക്കും ഇടയാക്കിയിരുന്നു.ചെക്ക് ഡാം നിർമിക്കുന്നത് റവന്യൂ വകുപ്പിന്റെ സ്ഥലത്ത് ആണെന്നും നിർമാണ പ്രവർത്തനം തടസ്സപ്പെടുത്താൻ അനുവദിക്കില്ലെന്നും കളക്‌ടറെ പരാതി അറിയിച്ചിട്ടുണ്ടെന്നുമാണ് ജനപ്രതിനിധികൾ പറയുന്നത്. വനഭൂമിയിലെ നിർമാണം സംബന്ധിച്ചുലഭിച്ച പരാതിയിലാണ് അന്വേഷണം നടത്തി കേസ് എടുത്തതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്