കണ്ണിമലയിലെ അപകടം പരിക്കേറ്റ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു
കണ്ണിമലയിലെ അപകടം പരിക്കേറ്റ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു മുണ്ടക്കയം എരുമേലി പാതയിൽ കണ്ണിമല പാറമടക്കു സമീപം വ്യാഴാഴ്ച വൈകുന്നേരം 4 മണിയോടെ തമിഴ്നാട് സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച് മിനി ബസ്സും മരണപ്പെട്ട വിദ്യാർത്ഥികൾ സഞ്ചരിച്ച ഡിയോ സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ പ്ലസ് ടു വിദ്യാർത്ഥി കണ്ണിമല മഞ്ഞളരുവി വടക്കേല്‍ പരേതനായ വി ജെ തോമസ് ( തോമാച്ചന്‍) ന്റെ മകന്‍ നോബിള്‍ (17)ആണ് രാത്രിയിൽ മരിച്ചത്. അമ്മ സോളി തോമസ് . സഹോദരന്‍, ജോര്‍ജ് കുട്ടി