സെന്റ് ആന്റണീസ് 1996 ബാച്ചിന്റെ രണ്ടാം പൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥി സംഗമം
മുണ്ടക്കയം : സെന്റ് ആന്റണീസ് 1996 ബാച്ചിന്റെ രണ്ടാം പൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥി സംഗമം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ (മഴവിൽ നഗർ ) വെച്ച് നടത്തപ്പെട്ടു.അരുൺ കോക്കാപ്പള്ളി അദ്ധ്യക്ഷത വഹിച്ച യോഗം,സ്കൂൾ മാനേജർ റവ.ഫാ.ഡോ. ജെയിംസ് മുത്തനാട്ട് ഉത്ഘാടനം ചെയ്തു. പെരുവന്താനം സബ് ഇൻസ്‌പെക്ടർ സാലി ബഷീർ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിൽ പങ്കെടുത്ത അദ്ധ്യാപകരേയും, അനദ്ധ്യാപകരേയും, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സഹപാഠികളേയും, കുട്ടികളേയും, ചടങ്ങിൽ ആദരിച്ചു.റോമിസൺ എം ജെ , ലീനു എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.