എം ആർ എഫ് ലേക്കുള്ള മാർച്ച് വിജയിപ്പിക്കും.കേരള കർഷകസംഘം കാഞ്ഞിരപ്പള്ളി ഏരിയാ കൺവെൻഷൻ
എം ആർ എഫ് ലേക്കുള്ള മാർച്ച് വിജയിപ്പിക്കും
മുണ്ടക്കയം.റബ്ബർ ഇറക്കുമതി ചെയ്ത് റബ്ബറിൻ്റെ വിലയിടിക്കുവാൻ സഹായിക്കുന്ന നയത്തിന്നെതിരെ സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഡിസംബർ 30 ന് വടവാതുരിലുള്ള എം ആർ എഫ് ലേക്ക് നടത്തുന്ന മാർച്ച് വിജയിപ്പിക്കുവാൻ കേരള കർഷകസംഘം കാഞ്ഞിരപ്പള്ളി ഏരിയാ കൺവെൻഷൻ തീരുമാനിച്ചു.
ഇതിൻ്റെ പ്രചരണാർത്ഥം നടത്തുന്ന വാഹന ജാഥയ്ക്ക് സ്വീകരണം വിജയിപ്പിക്കുവാനും കൺവെൻഷൻ തീരുമാനിച്ചു.സംഘടനയുടെ മെംബർഷിപ്പ് പ്രവർത്തനവും വിജയിപ്പിക്കും..
സംഘടനയുടെ സംസ്ഥാന സമിതിയംഗം പ്രഫ: ആർ നരേന്ദ്രനാഥ് ഉൽഘാടനം ചെയ്തു.