പരാതി അന്വേഷിക്കാൻ എത്തിയ പോലീസ്ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽയുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
മുണ്ടക്കയം : മുണ്ടക്കയംസ്വദേശിനിയായ വീട്ടമ്മയുടെ പരാതിഅന്വേഷിക്കാൻ എത്തിയ പോലീസ്ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽയുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.എരുമേലി കരിനിലം പുലിക്കുന്ന്ഭാഗത്ത് പാലയ്ക്കൽ വീട്ടിൽ രാജേഷ്എന്ന് വിളിക്കുന്ന ഷിജി (41)എന്നയാളെയാണ് മുണ്ടക്കയംപോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ മുണ്ടക്കയം സ്വദേശിനിയായവീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടുസാധനങ്ങൾതല്ലിത്തകർക്കുകയും, വീട്ടമ്മയുടെമകളെക്കുറിച്ച് മോശമായ തരത്തിൽപേപ്പറിൽ എഴുതി വച്ചതിനെ തുടർന്ന്വീട്ടമ്മ മുണ്ടക്കയം പോലീസിനെവിവരമറിയിക്കുകയുമായിരുന്നു.തുടർന്ന് ഇയാളെ അന്വേഷിച്ചുവീട്ടിലെത്തിയ പോലീസിന് നേരെഇയാൾ വാക്കത്തിയും കല്ലും കൊണ്ട്ആക്രമിക്കുകയുമായിരുന്നു. ഇതിൽപോലീസ് ഉദ്യോഗസ്ഥന്പരിക്കേൽക്കുകയും ചെയ്തു. തുടർന്ന്ഇവിടുന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പോലീസ് പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു.