മണിമലയിൽ അയൽവാസികൾ തമ്മിൽ സംഘർഷം ഇരുക്കൂട്ടർക്കെതിരെയും കേസെടുത്തു

മണിമലയിൽ അയൽവാസികൾ തമ്മിൽ സംഘർഷം ഇരുക്കൂട്ടർക്കെതിരെയും കേസെടുത്തു വെള്ളാവൂർ
പൊട്ടുകുളം ഭാഗത്ത് രാമറ്റം വട്ടക്കാവിൽ വീട്ടിൽ ബിജുമോൻ (40), ഇയാളുടെ പിതാവായ ജോസ് വി.എം (61), പൊട്ടുകുളം ഭാഗത്ത് മരോട്ടിക്കൽ വീട്ടിൽ രാജീവ് എം.റ്റി (39), ഇയാളുടെ സഹോദരൻ സജീവ് എം.റ്റി (29), പൊട്ടുകുളം ഭാഗത്ത് മരോട്ടിക്കൽ വീട്ടിൽ ഗോപാലൻ (60), ഇയാളുടെ മകനായ ആദർശ് ഗോപാലൻ (27), വെള്ളാവൂർ പൊട്ടുകുളം ഭാഗത്ത്, ചെളിക്കുഴിയിൽ വീട്ടിൽ മഹേഷ്. റ്റി (54), ഇയാളുടെ മകനായ ഷാൻ (26) എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. മഹേഷും, അയൽവാസികളായ ബിജുമോനും മറ്റും തമ്മിൽ പരസ്പരം മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം ഏഴാം തീയതി രാത്രി 9.30 മണിയോടുകൂടി വെള്ളാവൂർ മേപ്രാൽ പടി ഭാഗത്ത് വെച്ച്, മഹേഷും ഇയാളുടെ മകൻ ഷാനും ബൈക്കിൽ എത്തിയ സമയം, ബിജുമോനും മറ്റും കാണുകയും, തുടർന്ന് ഇവർ പരസ്പരം വാക്കുതർക്കത്തിൽ ഏർപ്പെടുകയും, തുടർന്ന് സംഘർഷത്തിലാവുകയുമായിരുന്നു.

സംഘർഷത്തിൽ ചുറ്റിക, കല്ല്,ഹെൽമറ്റ് എന്നിവ ഉപയോഗിച്ച് ഇരുകൂട്ടരും ആക്രമിച്ചു.. സംഭവത്തെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇരു കൂട്ടരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page