മുണ്ടക്കയത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് /വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ പങ്കിടും
മുണ്ടക്കയത്ത് സര്‍വ്വീസ് സഹകരണ ബാങ്ക്
പ്രസിഡന്റ് /വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ പങ്കിടും
മുണ്ടക്കയം: മുണ്ടക്കയത്ത് സര്‍വ്വീസ് സഹകരണ ബാങ്കിലെ
പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വീതം വയ്ക്കുവാന്‍ ധാരണയായി. ആദ്യ രണ്ടര വര്‍ഷം നിലവിലെ പ്രസിഡന്റായിരുന്ന റോയ് മാത്യു പ്രസിഡന്റും അന്‍സാരി മഠത്തില്‍ വൈസ് പ്രസിഡന്റുമാവും. ഇതിനു ശേഷമുള്ള രണ്ടര വര്‍ഷം സെബാസ്റ്റ്യന്‍ ചുള്ളിത്തറ പ്രസിഡന്റും അബ്ദു ആലസംപാട്ടില്‍ വൈസ് പ്രസിഡന്റുമാവും.പ്രസിഡന്റ് സ്ഥാനത്തിനുവേണ്ടി
കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങള്‍ അവകാശ വാദം ഉന്നയിച്ചത് ഭിന്നതക്ക് ഇടനല്‍കിയിരുന്നു.തുടര്‍ന്ന് ഇന്ന് രാവിലെ മുണ്ടക്കയം മണ്ഡലം കമ്മറ്റി ഓഫീസില്‍ കൂടിയ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ശക്തമായ വാഗ്വാദങ്ങളുണ്ടായി.പതിമൂന്നംഗങ്ങളില്‍ ആറ് പേര്‍ മുന്‍ പ്രസിഡന്റ് റോയി മാത്യുവിനെയും ആറംഗങ്ങള്‍ മുന്‍ മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യന്‍ ചുള്ളിത്തറയേയും പിന്തുണച്ചു ഒരംഗം പാര്‍ട്ടി നിലപാടിന് ഒപ്പം നില്‍ക്കുമെന്നറിയിച്ചു.ഇതോടു കൂടി സമവായത്തിന് മുന്‍ പ്രസിഡന്റ് വഴങ്ങുകയായിരുന്നു. ഇതോടുകൂടി പ്രസിഡന്റ് / വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ രണ്ടരവര്‍ഷം വീതം പങ്കിടുവാന്‍ തീരുമാനിക്കുകയായിരുന്നു. വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,കെ പി സി സി സെക്രട്ടറി പി എ സലീം തുടങ്ങിയവര്‍ നേരിട്ട് ഇടപെട്ടിരുന്നു.മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല