എരുമേലിയില്‍ കടന്നല്‍ കുത്തേറ്റ് ദമ്പതികള്‍ക്ക് പരിക്കേറ്റു
എരുമേലി: എരുമേലിയില്‍ കടന്നലുകളുടെ കുത്തേറ്റ് ദമ്പതികള്‍ക്ക് പരിക്കേറ്റു.എരുമേലി കാരിത്തോടിന് സമീപം താമസിക്കുന്ന തോപ്പില്‍ അനീഷ് (35), ഭാര്യ സൂസന്‍ (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കാഞ്ഞിരപ്പളളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോട് കൂടിയായിരുന്നു ആക്രമണം, പശുവിനെ കുളിപ്പിക്കാന്‍ പോയ അനീഷിനെയാണ് ആദ്യം കടന്നല്‍ കൂട്ടം ആക്രമിച്ചത്. തുടര്‍ന്ന് അനീഷ് എരുമേലി ചേനപ്പാടി റോഡിനു എതിര്‍വശത്തുള്ള തന്റെ വീട്ടിലേക്കു ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും കടന്നല്‍ ആക്രമണം തുടര്‍ന്നു.വീട്ടില്‍ ഉണ്ടായിരുന്ന ഭാര്യയും ആക്രമണത്തിന് ഇരയായി.തുടര്‍ന്ന് രണ്ടു പേരും കൂടി ഓടി സമീപത്തുള്ള പാറക്കുളത്തില്‍ ചാടുകയായിരുന്നു.ബഹളം കേട്ട് എത്തിയ സമീപവാസി ഇരുവരെയും ഉടന്‍ തന്നെ ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇരുവരും അപകടനില തരണം ചെയ്തതായും, മുപ്പതിലധികം കടന്നല്‍ കുത്തുകള്‍ ഏറ്റതായും, ചെവിയില്‍ നിന്നും ഉള്‍പ്പെടെ കടന്നലുകളെ കണ്ടെത്തിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.