മടുക്ക-ചകിരിമേട് അംഗൻവാടിയുടെ ശിലാസ്ഥാപനം നിർവഹിച്ചു
മടുക്ക-ചകിരിമേട് അംഗൻവാടിയുടെ ശിലാസ്ഥാപനം നിർവഹിച്ചു.
മുണ്ടക്കയം : കോരുത്തോട് ഗ്രാമപഞ്ചായത്ത് 12-)o വാർഡിലെ മടുക്ക-ചകിരിമേട് അംഗൻവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ സുശീലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയദേവൻ, സിനു സോമൻ , ലത സുശീലൻ എന്നിവരും, ഊരുകൂട്ടം പ്രസിഡന്റ് മോഹനൻ, ഐസിഡിഎ സൂപ്പർവൈസർ ജനീറ്റ് ജെയിംസ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അജിത്ത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.