കോട്ടയം ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ് നാളെ ഇളംകാട്ടിൽ
കോട്ടയം ജില്ല വടംവലി ചാമ്പ്യൻഷിപ്പ് നാളെ ഇളംകാട്ടിൽ
മുണ്ടക്കയം: കോട്ടയം ജില്ല വടംവലി ചാമ്പ്യൻഷിപ്പ് നാളെ ഇളംകാട്ടിൽ നടക്കും ഇവൻസ് ഇളംകാട് വടംവലി ടീമും യുവ കേരള ആർട്സ്
സ്പോർട്സ് ക്ലബ്ബ് ഞർക്കാടും കേരള ടഗ് ഓഫ് വാർ മെമ്പേഴ്സ്
വെൽഫെയർ അസോസിയേഷനുമായി ചേർന്നാണ് കോട്ടയം ജില്ലാ വടംവലി
ചാമ്പ്യൻഷിപ്പ് 2023 സംഘടിപ്പിക്കുന്നത്. ഡിസംബർ 3 ഞായറാഴ്ച ഇളംകാട് പഞ്ചായത്ത്
ഗ്രൗണ്ടിലാണ് മത്സരം. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിന്ധു മുരളീധരൻ അധ്യക്ഷത വഹിക്കുന്ന യോഗം ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്യും.