എരുമേലിയിൽ അഖില ഭാരത അയ്യപ്പ സേവാ സംഘം അന്നദാന ക്യാമ്പ് ആരംഭിച്ചു
എരുമേലിയിൽ അഖില ഭാരത അയ്യപ്പ സേവാ സംഘം അന്നദാന ക്യാമ്പ് ആരംഭിച്ചു
എരുമേലി – ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് എരുമേലിയിൽ അഖില ഭാരത അയ്യപ്പ സേവാ സംഘം സൗജന്യ അന്നദാന ക്യാമ്പ് തുടങ്ങി. രാവിലെ ഗണപതി ഹോമത്തോടെ ആരംഭിച്ച ക്യാമ്പ് ധർമ്മശാസ്താ ക്ഷേത്രത്തിന് പിൻവശത്തുള്ള സേവാ സംഘം സമുച്ചയത്തിൽ നടന്ന ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു. ദേശീയ വർക്കിംഗ് കമ്മറ്റി അംഗവും ക്യാബ് ഓഫീസറുമായ രാജാ റാം അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി അഡ്വ ഡി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ സണ്ണി , വൈസ് : പ്രസിഡന്റ് ബിനോയ് ഇലവുങ്കൽ, വാർഡ് അംഗം അനിത , ജമാഅത്ത് സെക്രട്ടറി അബ്ദുൽ ഖരീം,സേവാ സംഘം ദേശീയ സെക്രട്ടറി പി.പി.ശശിധരൻ നായർ , സന്നിധാനം ക്യാമ്പ് ഓഫീസർ സി.കെ.ബാലൻ, ക്യാമ്പ് ഓർഗനൈസറും ശാഖാ പ്രസിഡന്റുമായ അനിയൻ എരുമേലി, സേവാ സംഘം സ്റ്റേറ്റ് കമ്മറ്റി അംഗം സുരേന്ദ്രൻ കൊടിത്തോട്ടം, ജോയിന്റ് കൺവീനർ ദക്ഷിണാമൂർത്തി, വർക്കിംഗ് പ്രസിഡന്റ് മുരളീധരൻ നായർ , യൂണിയൻ കമ്മറ്റി അംഗങ്ങളായ അഭിലാഷ് മുക്കാലി, ബാബുരാജ് എന്നിവർ പ്രസംഗിച്ചു.