എരുമേലി ചാത്തൻതറ കുറുമ്പൻമൂഴിയിൽ റബർ തോട്ടത്തിൽ കുട്ടിയാനെയെ കണ്ടെത്തി
എരുമേലി ചാത്തൻതറ കുറുമ്പൻമൂഴിയിൽ റബർ തോട്ടത്തിൽ കുട്ടിയാനെയെ കണ്ടെത്തി
എരുമേലി:എരുമേലി ചാത്തൻതറ കുറുമ്പൻമൂഴിയിൽ റബർ തോട്ടത്തിൽ കുട്ടിയാനെയെ കണ്ടെത്തി. കൊണ്ടാട്ടുകുന്നേൽ സാജുവിന്റെ പുരയിടത്തിലാണ് കുട്ടിയാനെ കണ്ടെത്തിയത് രാവിലെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് എത്തിയ ആളാണ് ആനക്കുട്ടിയെ കണ്ടത്. ഇയാൾ സമീപത്ത് ജോലി ചെയ്തിരുന്ന സ്ത്രീ തൊഴിലാളികളെയും വിളിച്ചുവരുത്തി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി അവശനിലയിലായ കുട്ടിയാനയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സാധാരണ ആനക്കൂട്ടങ്ങൾക്ക് ഒപ്പം മാത്രം സഞ്ചരിക്കുന്ന കുട്ടിയാന എങ്ങനെ റബർതോട്ടത്തിൽ എത്തിപ്പെട്ടുവെന്ന കൗതകത്തിലാണ് നാട്ടുകാർ