നവകേരള സദസ്സിന് വേദിയായ കോട്ടയം പൊൻകുന്നത്തെ സ്കൂളിൽ കെട്ടിടം ഇടിച്ചുനിരത്തിയതായി ആരോപണം
നവകേരള സദസ്സിന് വേദിയായ കോട്ടയം പൊൻകുന്നത്തെ സ്കൂളിൽ കെട്ടിടം ഇടിച്ചുനിരത്തിയതായി ആരോപണം
നവകേരള സദസിന് വേദിയൊരുങ്ങുന്ന കോട്ടയം പൊന്‍കുന്നം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഴയ കെട്ടിടം ഇടിച്ചു നിരത്തിയതായി ആരോപണം. പന്തലിടാനായാണ് കെട്ടിടം പൊളിച്ചത്. ഉപയോഗിക്കാതെയും ഫിറ്റ്നസ് കിട്ടാതെയും വര്‍ഷങ്ങളായി കിടന്നിരുന്ന കെട്ടിടമാണ് പൊളിച്ചതെന്നും ഇതിന് നവകേരള സദസുമായി ഒരു ബന്ധവുമില്ലെന്നുമാണ് ജില്ലാ പഞ്ചായത്ത് വിശദീകരണം.
പൊന്‍കുന്നം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൊളിച്ചു നീക്കിയ സ്കൂള്‍ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന തിരക്കിലാണ് തൊഴിലാളികള്‍. ഈ അവശിഷ്ടങ്ങൾ നീക്കിയിട്ടാണ് നവകേരള സദസിനായി പന്തൽ ഒരുക്കുക.