കുട്ടിക്കാനത്ത് വാഹനാപകടം.ശബരിമല തീര്‍ത്ഥാടകന്‍ മരിച്ചു.
കുട്ടിക്കാനം: കോട്ടയം കുമളി റോഡില്‍ കുട്ടിക്കാനം ഐ എച്ച് ആര്‍ ഡി കോളേജിന് സമീപമുണ്ടായ അപകടത്തില്‍ ശബരിമല തീര്‍ത്ഥാടകന്‍ മരിച്ചു. ചൊവ്വാഴ്ച്ച രാവിലെ ഉണ്ടായ വാഹന അപകടത്തില്‍ ചെന്നൈ സ്വദേശിയാണ് മരിച്ചത്. കുമളില്‍ നിന്നും ആലപ്പുഴയ്ക്ക് പോകുകയായിരുന്നു ട്രാവലറും ശബരിമല തീര്‍ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാര്‍ യാത്രികനായ ചെന്നൈ തബരം സ്വദേശി വെങ്കിടേഷാണ് മരിച്ചത്