ഒടുവിൽ അത് സംഭവിച്ചു…. മുണ്ടക്കയം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യു ഡി എഫ് പാനൽ തീരുമാനമായി
ഒടുവിൽ അത് സംഭവിച്ചു…. മുണ്ടക്കയം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യു ഡി എഫ് പാനൽ തീരുമാനമായി. മുണ്ടക്കയം: ഒടുവിൽ അത് സംഭവിച്ചു…. മുണ്ടക്കയം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യു ഡി എഫ് പാനൽ തീരുമാനമായി. ദിവസങ്ങളായി തുടർന്ന ഗ്രൂപ്പ് കളിക്കും തർക്കങ്ങൾക്കും ശേഷം മത്സരത്തിന് ഏഴു ദിവസങ്ങൾ ശേഷിക്കെ യുഡിഎഫ് പാനലിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമായി. പുതിയ തീരുമാനം അനുസരിച്ച് കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പറത്താനം വാർഡ് അംഗം ജേക്കബ് ചാക്കോ സ്വമേധയാ ഒഴിവായി പകരം അൻസാരി മഠത്തിൽ സ്ഥാനാർത്ഥിയാകും. ജേക്കബ് ചാക്കോയുടെ പിന്മാറ്റത്തിന് പുറകിലുള്ള ഒത്തുതീർപ്പ് വ്യവസ്ഥകൾ പുറത്തു വന്നിട്ടില്ല. ഏറെ തർക്കങ്ങൾക്കും നാടകീയ രംഗങ്ങൾക്കും ഒടുവിൽ വെള്ളിയാഴ്ച ഉച്ചയോടെ കൂടിയാണ് തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞത്.